ദോഹ:വേനലവധിക്കാലത്തിന്റെ മടുപ്പകറ്റി കൗമാരമനസ്സുകളിൽ പുത്തനുണർവ് നിറച്ച് അൽ അറബി സ്പോർട്സ് ക്ലബ്ബിന്റെ യൂത്ത് കമ്മിറ്റി. കായിക-യുവജന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വേനൽക്കാല പരിപാടികളുടെ ഭാഗമായി കുട്ടികൾക്കായി 'ട്രോക്കാഡെറോ' തീം പാർക്കിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
ആവേശത്തിരയിളകിയ വിനോദയാത്രയിൽ പങ്കെടുത്ത കുരുന്നുകൾക്ക് കാർ റേസിംഗും ലേസർ ഗെയിമുകളും ഉൾപ്പെടെയുള്ള അത്യാധുനിക ഇലക്ട്രോണിക് വിനോദങ്ങളുടെ മാന്ത്രികലോകമാണ് തുറന്നുകിട്ടിയത്. ......
ദോഹ: പ്രവാസി മലയാളി വിദ്യാർഥി കൂട്ടായ്മയായ സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ സംഘടിപ്പിച്ച 'അൽഫുതുവ്വ' സമ്മർ ക്യാമ്പ് സമാപിച്ചു. ഷഹാനിയിലെ ഫാമിലി റിസോർട്ടിൽ നടന്ന ദ്വിദിന ക്യാമ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, നേതൃശേഷി, സാമൂഹിക അവബോധം, കൂട്ടായ പ്രവർത്തനശീലം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ......
ദോഹ, ഖത്തർ: TAC ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026 വേനൽക്കാല ക്യാമ്പിന് 2026 ജൂലൈ 31-ന് വർണാഭമായ സമാപനം. കുട്ടികളുടെ സർഗാത്മക കഴിവുകളും ആത്മവിശ്വാസവും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന ചടങ്ങ് രക്ഷിതാക്കളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർവം നടന്നു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച നൃത്തം, സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിനെ ശ്രദ്ധേയമാക്കി. ......
ദോഹ: സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ഓഗസ്റ്റ് 7 ന് വൈകുന്നേരം 6 മണിക്ക് ഐസിസി അശോക ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മുൻ വ്യവസായ - നിയമ വകുപ്പ് മന്ത്രി പി. ......
ദോഹ: പ്രശസ്തമായ അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡുകളിൽ ഇരട്ട വെങ്കല മെഡൽ നേടി ഖത്തറിന് അഭിമാനമായി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ (DPS Modern Indian School) വിദ്യാർത്ഥിയായ റിതേഷ് വർദ്ധൻ റെഡ്ഡി കംഗൂളയാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട് ശാസ്ത്ര മത്സരങ്ങളിൽ രാജ്യത്തിനായി വെങ്കല മെഡലുകൾ നേടിയത്.
ആഗോള ശാസ്ത്ര വേദികളിൽ ഖത്തറിന്റെ മികച്ച മുന്നേറ്റത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം.റഷ്യൻ ഫെഡറേഷന്റെ മേൽനോട്ടത്തിൽ ജൂൺ 21 മുതൽ 30 വരെ ഓൺലൈനായി സംഘടിപ്പിച്ച നാലാമത് ഇന്റർനാഷണൽ സയൻസ് ഫിസിക്സ് ഒളിമ്പ്യാഡിലാണ് (ISPhO 2026) റിതേഷ് ആദ്യ വെങ്കലം നേടിയത്.ജൂലൈ 4 മുതൽ 12 വരെ കൊളംബിയയിലെ ബുക്കാരാമംഗയിൽ നടന്ന 56-ാമത് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡിലാണ് (IPhO 2026) രണ്ടാമത്തെ വെങ്കല നേട്ടം. ......

ദോഹ: മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി നിലനിർത്തി ഖത്തർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (IEP) പുറത്തുവിട്ട 2026-ലെ ഗ്ലോബൽ പീസ് ഇൻഡക്സ് (GPI) റിപ്പോർട്ടിലാണ് ഖത്തർ ഈ ചരിത്രപരമായ നേട്ടം വീണ്ടും സ്വന്തമാക്കിയത്.
ലോകമെമ്പാടുമുള്ള 163 രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ആഗോള പട്ടികയിൽ ഖത്തർ 31-ാം റാങ്കിലാണ് എത്തിനിൽക്കുന്നത്.
മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ മേഖലയിലും (MENA) സമാധാനവും സുരക്ഷയും മുൻനിർത്തി ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി.കുറഞ്ഞ കുറ്റകൃത്യ നിരക്ക്, കൃത്യമായ ഭരണനിർവ്വഹണം, മികച്ച സുരക്ഷാ അന്തരീക്ഷം എന്നിവ കണക്കിലെടുത്ത് 'സൊസൈറ്റൽ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി' (Societal Safety and Security) വിഭാഗത്തിലും മേഖലയിൽ ഖത്തർ മുന്നിലാണ്.ആഭ്യന്തര-അന്താരാഷ്ട്ര സംഘർഷങ്ങൾ, സാമൂഹിക സുരക്ഷ, സൈനികവൽക്കരണത്തിന്റെ തോത് എന്നിവയുൾപ്പെടെ 23 ഗുണനിലവാര സൂചകങ്ങൾ വിലയിരുത്തിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് റാങ്കിംഗ് തയ്യാറാക്കുന്നത്.
ആഭ്യന്തര സുരക്ഷ, സാമൂഹിക ഐക്യം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിൽ ഖത്തർ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം. ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ലളിതമാക്കാനും ലക്ഷ്യമിട്ട് ഖത്തർ എയർവേയ്സുമായി സഹകരിച്ച് നടപ്പിലാക്കിയ ബയോമെട്രിക് 'ഫാസ്റ്റ് ട്രാക്ക്' (Fast Track) സേവനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. എസ്.ഐ.ടി.എ (SITA) ടെക്നോളജിയുടെ സഹകരണത്തോടെ കഴിഞ്ഞ ജൂലൈ മുതൽ ആരംഭിച്ച ഈ സംവിധാനം മുഖം തിരിച്ചറിയൽ (Facial Recognition) സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.
യാത്രക്കാർക്ക് കടലാസ് രേഖകളുടെ പരിശോധന പരമാവധി കുറച്ച് എളുപ്പത്തിൽ യാത്രാ നടപടികൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. ......